കരിങ്കുന്നം ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലേക്ക് ഇന്‍സിനറേറ്റര്‍ കൈമാറി.
ഇന്‍സിനറേറ്ററിന്റെ കൈമാറ്റം ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ ജോജി എടാമ്പുറം, ബേബി ഇരുപൂളുംകാട്ടില്‍, സ്റ്റീഫന്‍ എടാമ്പുറം എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിതയ്ക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. സ്‌കൂളില്‍ വച്ച് നടന്ന സ്‌പെഷ്യല്‍ അസംബ്ലിയില്‍ ആണ് കൈമാറ്റ ചടങ്ങ് നടന്നത്.
സ്‌കൂളിന്റെ നേതൃത്വത്തില്‍ നടക്കുന്ന മികച്ച നിലവാരത്തിലുള്ള ശുചിത്വ -ആരോഗ്യ- പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുതിയ ഇന്‍സെനറേറ്റര്‍ നല്‍കുന്നതെന്ന് ആശംസ പ്രസംഗത്തില്‍ ശ്രീ ജോജി എടാമ്പുറം പറഞ്ഞു.
സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, കരിങ്കുന്നം നാട്ടുകാരുമായ സുമനസ്സുകളായ വ്യക്തികളും, സംഘടനകളും, സ്‌കൂളിനോട് കാണിക്കുന്ന സ്‌നേഹത്തിനും കരുതലിനും സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത നന്ദി പറഞ്ഞു.
സ്‌കൂളിലെ അധ്യാപകരും, അനധ്യാപകരും, വിദ്യാര്‍ത്ഥി പ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





