കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍ സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെയും, അധ്യാപക വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ഗുരുവന്ദനം എന്ന പേരില്‍ അധ്യാപകദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
അധ്യാപകരുടെ ചിത്രങ്ങള്‍ വെള്ളക്കടലാസില്‍, പെന്‍സില്‍ ഡ്രോയിങ് ചെയ്തത് സമ്മാനിച്ചു കൊണ്ടാണ്, വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചത്.
സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടെയും, അനധ്യാപകരുടെയും ഉള്‍പ്പെടെ 29 സ്റ്റാഫ് അംഗങ്ങളുടെ ചിത്രങ്ങളാണ് സ്‌കൂളിലെ കൊച്ചു കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയത്.
15 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് തയ്യാറാക്കിയത്.
അധ്യാപകര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ നിന്നുള്ള അംഗീകാരമാണെന്നും, അതിനായുള്ള പരിശ്രമമാണ് ഓരോ അധ്യാപകന്റെയും ജീവിതമെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ ചിത്രങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത പറഞ്ഞു.
ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഗുരുവിനുള്ള സ്ഥാനത്തെ കുറിച്ചും, മനുഷ്യന്റെ ഉള്ളിലെ തിന്മയുടെ അന്ധകാരത്തെ നീക്കി, നന്മയുടെ പ്രകാശത്തിന്റെ തീനാളങ്ങള്‍ കത്തിക്കുന്ന ദൈവത്തിന്റെ തന്നെ പ്രതിച്ഛായയാണ് നല്ല അധ്യാപകര്‍ എന്ന് ആശംസ പ്രസംഗത്തില്‍, കുമാരി ടീന മരിയ ഷിന്‍സ് പറഞ്ഞു.
സ്‌കൂളിലെ മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഓര്‍ഡിനേറ്റര്‍ ജിനോ തോമസ് കാരുപ്ലാക്കല്‍, വിദ്യാര്‍ത്ഥി പ്രതിനിധികളായ, ജേക്കബ് ജിമ്മി, എസ്തര്‍ എലിസബത്ത് വിജയ്, അഭിജിത്ത് അനീഷ്, അധ്യാപക വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, അല്‍ജോ, ശങ്കരി പ്രസാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





