ശിശുദിന സന്ദേശമായി മുടി മുറിച്ചു നല്‍കി കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളും, അമ്മമാരും

കരിങ്കുന്നം : കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ നിന്നും സമൂഹത്തിന് ഉള്ള ഈ വര്‍ഷത്തെ ശിശുദിന സന്ദേശം എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്.

‘വേദനിക്കുന്നവരെ സഹായിച്ചുകൊണ്ട് ലോകത്തിന് നന്മയുടെ സന്ദേശം നല്‍കുക’.

ക്യാന്‍സര്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട്, വിഗ്ഗ് നിര്‍മ്മിക്കുന്നതിന് ആവശ്യമായ, മുടി മുറിച്ചു നല്‍കിക്കൊണ്ട് സമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കുകയായിരുന്നു സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളും അമ്മമാരും.
ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയുടെ സഹകരണത്തോടെയാണ് കേശദാന പരിപാടികള്‍ സംഘടിപ്പിച്ചത്.
കേശദാന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയിംസ് വടക്കേ കണ്ടങ്കരിയില്‍ വിദ്യാര്‍ത്ഥികള്‍ ദാനം ചെയ്ത തലമുടി ഏറ്റുവാങ്ങിയിട്ടുണ്ട് നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ല ശിശു സംരക്ഷണ ഓഫീസര്‍ നിഷ വി ഐ ശിശുദിന സന്ദേശം നല്‍കി. കുട്ടികളുടെ അവകാശങ്ങള്‍ അനുഭവിക്കുന്നതോടൊപ്പം, കുട്ടികളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാനും എല്ലാ കുട്ടികളും ശ്രദ്ധിക്കണമെന്നും, സമൂഹത്തിന് നന്മ ചെയ്യുന്നസമൂഹത്തിന് നന്മയുടെ സന്ദേശം നല്‍കുന്ന പ്രവര്‍ത്തികളുമായി കുട്ടികള്‍ മുന്നോട്ടു വരുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും ഡി സി പി ഓ ശ്രീമതി നിഷ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
കുട്ടികള്‍ക്കായി ചാച്ചാജി മത്സരവും, ക്ലാസ് അടിസ്ഥാനത്തില്‍ പോസ്റ്റര്‍ രചന മത്സരവും, ബാലാവകാശങ്ങളെ കുറിച്ചും, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും, മധുരപരഹാരങ്ങളുടെ വിതരണവും, ദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു.

സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ റോണി വെച്ചൂപറമ്പില്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ ജോമറ്റ് ജോര്‍ജ്, പിടിഎ പ്രസിഡണ്ട് ജോസ് കളരിക്കല്‍, എം പിടിഎ പ്രസിഡന്റ് മേരി ജന്‍സി, അധ്യാപകരായ അനീഷ് ഫിലിപ്പ്, രമിത എലിസബത്ത് പീറ്റര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിനോ തോമസ്, എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂളിലെ വിവിധ സംഘടനകളായ എസ്പിസിഎസ്പിസി, എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ലിറ്റില്‍ കൈറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, സംഘടനകളുടെ പ്രതിനിധികളും
കേശദാന പരിപാടികളില്‍ പങ്കാളികളായി.

Previous Post

ക്രിസ്തീയ ലളിതഗാനം ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം

Next Post

ക്‌നാനായ നൈറ്റ് 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Total
0
Share
error: Content is protected !!