‘നോ വാര്‍ ഫോര്‍മേഷന്‍’ ഒരുക്കി വിദ്യാര്‍ഥികള്‍

കരിങ്കുന്നം:സെന്റ് അഗസ്റ്റന്‍സ് സ്‌കൂളില്‍ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ സന്ദേശം നല്‍കിക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ‘നോ വാര്‍ ഫോര്‍മേഷന്‍’ ഒരുക്കി.സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ അസംബ്ലിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സുനിത മേരി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ദിനാചരണ പരിപാടിയുടെ ഭാഗമായി ഈ ആഴ്ചയില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജിനോ തോമസ് പറഞ്ഞു.

 

Previous Post

സഡാക്കോ സസാക്കി പറത്തി കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂള്‍

Next Post

ഡിട്രോയിറ്റ് സെന്‍റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!