കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍തൃ ദിനവും, യാത്രയയപ്പ് സമ്മേളനവും

കരിങ്കുന്നം : കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിന്റെ വാര്‍ഷികാഘോഷവും, അധ്യാപക രക്ഷാകര്‍തൃ ദിനവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും മിയാവ് രൂപത അധ്യക്ഷനും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അഭിവന്ദ്യ ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയിംസ് വടക്കേ കണ്ടങ്കരിയില്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ സെക്രട്ടറി ഫാദര്‍ ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യ പ്രഭാഷണവും വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദന കര്‍മ്മവും നിര്‍വഹിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ കുട്ടികളും പരിശ്രമിക്കണമെന്ന് ബിഷപ്പ് ഡോ.ജോര്‍ജ് പള്ളിപ്പറമ്പില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

അധ്യാപന ജീവിതത്തില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ, പ്രിന്‍സിപ്പാള്‍ എബ്രഹാം ഒ.എ, ഡോ. നിമ്മിച്ചന്‍ ജേക്കബ്, സോയി തോമസ്, സൈജു മാണി, സിസ്റ്റര്‍ ഉദയ, മേരി എം.സി, ഡെയ്‌സി സിറിയക്ക് എന്നിവരെ മോമെന്റോ നല്‍കി ആദരിച്ചു.
കലാ, കായിക മേഖലകളില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സമ്മേളന അനന്തരം വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നിരവധിയായ കലാപരിപാടികളും അരങ്ങേറി.

ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത ഡിജിറ്റല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ഷീല സ്റ്റീഫന്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോന്‍, പഞ്ചായത്ത് മെമ്പര്‍ ജോബി ജോസ് കൂട്ടക്കല്ലുകള്‍, വിസിറ്റേഷന്‍ സന്യാസിനി സമൂഹം എജ്യൂകേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ റിന്‍സി, പിടിഎ പ്രസിഡണ്ട് ജോസ് കളരിക്കല്‍, എം പി ടി എ പ്രസിഡന്റ് മേരി ജെന്‍സി, സീനിയര്‍ അസിസ്റ്റന്റ് ഷീബ സ്റ്റീഫന്‍, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് റമിത ഡാനി, സ്റ്റാഫ് സെക്രട്ടറി സാലസ് ചാക്കോ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ എസ്തര്‍ എലിസബത്ത് വിജയ്,
എന്നിവര്‍ പ്രസംഗിച്ചു.

 

Previous Post

ബോള്‍ ബാഡ്മിന്റണ്‍ ടീമിനെ ഇഷാന്‍ ഗൗതം പി. എസ്. നയിക്കും.

Next Post

ഉഴവൂര്‍: കുടിലില്‍ ബെന്നി മാത്യു

Total
0
Share
error: Content is protected !!