ഭിന്നശേഷി വാരാചരണത്തിന് വിവിധ പരിപാടികളോടെ തുടക്കം

അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഭിന്നശേഷി വാരാചരണത്തിന് വിവിധ പരിപാടികളോടെ തുടക്കം കുറിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത വാരാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ എല്ലാവരും ബിഗ് ക്യാന്‍വാസില്‍ വിവിധ വര്‍ണ്ണങ്ങളില്‍ കൈ ഒപ്പ് ചാര്‍ത്തിക്കൊണ്ട് ഭിന്നശേഷിക്കാരായ സഹോദരങ്ങളോടുള്ള സ്‌നേഹവും ഐക്യവും പ്രകടിപ്പിച്ചു.
സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്രതിജ്ഞ വാചകം ചൊല്ലുകയും, വിവിധ മത്സരങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട്, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.

Previous Post

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍

Next Post

താമരക്കാട്: കളപ്പുരയ്ക്കല്‍ തോമസ്

Total
0
Share
error: Content is protected !!