കരിങ്കുന്നം: അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തമുഖങ്ങളില്‍ മറ്റുള്ളവര്‍ക്ക് താങ്ങും സഹായവും ആകുന്നതിനുള്ള പരിശീലനം തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഓഫീസര്‍മാര്‍, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ക്കും എന്‍എസ്എസ് അംഗങ്ങള്‍ക്കും നല്‍കി. ശ്വാസ തടസ്സം നേരിടുക, ഹൃദയമിടിപ്പ് നിലയ്ക്കുക, തീപിടുത്തം ഉണ്ടാവുക, പാചകവാതക ചോര്‍ച്ചയുണ്ടാവുക തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കി. തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസിലെ സ്റ്റേഷന്‍ ഓഫീസര്‍ റ്റി എച്ച് സാദിഖ് എഫ് ആര്‍ ഓ സച്ചിന്‍ സാജന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ദുരന്തനിവാരണ പരിശീലനം നടത്തി





