സംസ്ഥാന ട്രാക്ക് സൈക്ലിങ് : കാല്‍വിന്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍

തിരുവനന്തപുരം LNCPE വെലോഡ്രോമില്‍ നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് മത്സരത്തില്‍ രണ്ടു സ്വര്‍ണം നേടി എസ്. എച്ച് മൗണ്ട് ഇടവകാംഗം കാല്‍വിന്‍ സിറില്‍ ലിയോണ്‍ ജൂനിയര്‍ വിഭാഗം ചാമ്പ്യനായി.10 km സ്‌ക്രാച്ച് റേസ്, 3 km individual pursuit എന്നീ ഇനങ്ങളിലാണ് സ്വര്‍ണം നേടിയത്. ഈ വര്‍ഷം പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിലും കാല്‍വിന്‍ സീനിയര്‍ വിഭാഗത്തില്‍ ടൈം ട്രയല്‍ മത്സരത്തില്‍ വെള്ളിമെഡല്‍ കരസ്തമാക്കിയിരുന്നു.ബിസിഎം കോളേജ് കായികാദ്ധ്യാപകന്‍ ലൂക്ക് ലിയോണ്‍ കുരിയന്റെയും, സെന്റ് ഗിറ്റ്‌സ് എഞ്ചിനീയറിങ് കോളേജ് അധ്യാപിക ജിഷ ജെയിംസിന്റെയും പുത്രനായ കാല്‍വിന്‍, എസ് എച്ച് മൗണ്ട് കെ സി വൈ എല്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്.

Previous Post

ചെറുകര: പഴേമ്പള്ളില്‍ അനി തോമസ്

Next Post

വെളിയന്നൂര്‍: കുടുംബക്കുഴിയില്‍ ജോസഫ് ലൂക്ക

Total
0
Share
error: Content is protected !!