കല്ലറ: സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ സ്മാരകമായി പുനര്‍ നിര്‍മ്മിച്ച വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള കിഴക്കേ കുരിശു പള്ളിയുടെ വെഞ്ചിരിപ്പു കര്‍മ്മം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ , കല്ലറ പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ , ഫാ. സൈമണ്‍ പുഴുക്കായില്‍ , കല്ലറ പുത്തന്‍ പള്ളി വികാരി ഫാ. ബൈജു എടാട്ട് , പഴയ പള്ളി അസി. വികാരി ഫാ.എബിന്‍ ഇറപുറത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.