കല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കല്ലറ : സെന്റ് തോമസ് ഹൈസ്‌കൂളിന്റെ 71 ആമത് വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷകര്‍ത്തൃദിനവും  സമുചിതമായി നടത്തപ്പെട്ടു.  സ്‌കൂള്‍ മാനേജര്‍ ഫാ. പ്രിന്‍സ് മുളകുമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം 2025 ലെ മിസ്സ് സൗത്ത് ഇന്ത്യ  ലിസ് ജയ്‌മോന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറിയായ റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തുകയും, ഈ വര്‍ഷം വിരമിക്കുന്ന  റോസ്മികുട്ടി സി. പുന്നൂസ്, റ്റെസി കെ. മാത്യു എന്നിവരുടെ ഫോട്ടോ അനാച്ഛാദനം നടത്തപ്പെടുകയും ചെയിതു.

നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഈ പരിപാടിയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .കുരിയാക്കോസ് മാത്യു സ്‌കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും,  പ്രതിഭകളെ ആദരിക്കുകയും,  ചെയ്തു. സ്‌കൂള്‍ അധ്യാപകര്‍, അനദ്ധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, കുട്ടികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

 

Previous Post

സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു

Next Post

ക്‌നാനായ സര്‍ക്കിളില്‍ നിന്ന് ഒരു മികച്ച കുടുംബ ചിത്രം ‘- ”കരുതല്‍”

Total
0
Share
error: Content is protected !!