കല്ലറ : സെന്റ് തോമസ് ഹൈസ്കൂളിന്റെ 71 ആമത് വാര്‍ഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷകര്‍ത്തൃദിനവും ജനുവരി മാസം 30 ആം തീയതി വെള്ളിയാഴ്ച സമചിതമായി നടത്തപ്പെടുന്നു. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് സ്കൂള്‍ മാനേജര്‍ റവ.ഫാ. പ്രിന്‍സ് മുളകുമറ്റത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം 2025 ലെ മിസ്സ് സൗത്ത് ഇന്ത്യ ആയ ലിസ് ജയ്മോന് ജേക്കബ് ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടയം അതിരൂപത എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറിയായ റവ. ഡോ. തോമസ് പുതിയകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തുകയും, ഈ വര്‍ഷം വിരമിക്കുന്ന ശ്രീമതി റോസ്മികുട്ടി സി. പുന്നൂസ്, ശ്രീമതി റ്റെസി കെ. മാത്യു എന്നിവരുടെ ഫോട്ടോ അനാച്ഛാദനം നടത്തപ്പെടുകയും ചെയ്യുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ.കുരിയാക്കോസ് മാത്യു സ്കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ഈ വര്‍ഷത്തെ പ്രതിഭകളെ ആദരിക്കുകയും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തപ്പെടുകയും ചെയ്യുന്നതാണ്.





