കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ ചാന്ദ്രദിനാഘോഷം

കല്ലറ സെന്റ്.തോമസ് ഹൈസ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുതുമയാര്‍ന്ന പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. തിരുവനന്തപുരം ISRO സീനിയര്‍ ഡിവിഷന്‍ ഹെഡ് ഷാജി സൈമണ്‍ വിശിഷ്ടാതിഥിയായിരുന്നു. ബഹിരാകാശ പര്യവേഷണത്തിന്റെ നൂതന സാധ്യതകളെ കുറിച്ചും, ശാസ്ത്ര ഗവേഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും കുട്ടികളില്‍ താല്‍പ്പര്യം വളര്‍ത്തുന്ന രീതിയില്‍ അദ്ദേഹം സംവദിക്കുകയുണ്ടായി. സാറ്റലൈറ്റ് റോക്കറ്റ് മേഖലകളിലുള്ള കുട്ടികളുടെ വ്യത്യസ്തമായ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കുട്ടികളില്‍ സയന്‍സ് ആഭിമുഖ്യം വളര്‍ത്തുന്നതിനും, ശാസ്ത്ര കൗതുകം ഉണര്‍ത്തുന്നതിനും ഉപകരിക്കുന്നതായിരുന്നു ദിനാഘോഷം. ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, സ്റ്റില്‍ മോഡല്‍ നിര്‍മ്മാണ മത്സരം, സയന്‍സ് സിറ്റി സന്ദര്‍ശനം, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്ര സന്ദര്‍ശനം, എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, സയന്‍സ് കോഡിനേറ്റര്‍മാരായ  ലിനി എം.സി,  മരിയറ്റ് സജി,  നിഷാ മാത്യു എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ് അംഗങ്ങളായജിഷ ജോസ്, ക്രിസ്റ്റീന രാജു, ടെസി കെ.മാത്യു, ദീപ്തി തോമസ്, റിന്‍സി ജോയി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

ഉഴവൂര്‍: കാരക്കുന്നത്ത് ലിസി സജി

Next Post

ഉഴവൂര്‍: പച്ചിലമാക്കീല്‍ പി. സി സ്റ്റീഫന്‍

Total
0
Share
error: Content is protected !!