ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കത്തോലിക്ക പള്ളിയും കെസിസി യൂണിറ്റും സംയുക്തമായി ഈ വര്‍ഷം പ്ലസ് ടു,പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഇടവകയിലെ കുട്ടികളെ ക്യാഷ് പ്രൈസും മെമെന്റോയും നല്‍കി ആദരിച്ചു.പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് വാങ്ങിയ അനിഷാ ജോഷി വാരിക്കാട്ടിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങുകള്‍ക്ക് വികാരി .ഫാ . സാബു മാലിതുരുത്തേല്‍, അസിസ്റ്റന്റ് വികാരി ഫാ. ജഗിന്‍ കോളങ്ങായില്‍, KCC പ്രസിഡണ്ട് ജോയ് വഞ്ചിയില്‍, KCC അതിരൂപത വൈസ് പ്രസിഡണ്ട് ടോം കരികുളം, KCC യൂണിറ്റ് ഭാരവാഹികളായ റോയ് കോട്ടയരികില്‍   ,ജോസ് ആലപ്പാട്ട്, സിറിയക് ഇടുക്കുതറയില്‍,  ബോസ്ഇടുക്കുതറയില്‍, റെജി വഞ്ചിയില്‍, കൈക്കാരന്‍ ജോസ് കണിയാംപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

 

Previous Post

ചരിത്രമായി ക്‌നാ എസ്‌കേപ്പ് 5.0

Next Post

ഉഴവൂര്‍: ചീക്കപ്പാറയില്‍ ജേക്കബ്

Total
0
Share
error: Content is protected !!