പുനരുപേയോഗത്തിന്‍െറ സന്ദേശം ഉയര്‍ത്തി കെ. വാസുകി ഐ.എ .എസ്

ഞാനീ ഉടുത്തിരിക്കുന്ന സാരി എട്ട് വര്‍ഷം പാഴക്കമുള്ളതാണ്, 25 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ എന്റെ കയ്യിലുണ്ട്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വാസുകി ഐ.എ.എസ് കലോത്സവ വേദിയില്‍ വെച്ച് പറഞ്ഞ ഒരു കാര്യമാണിത്. താന്‍ ഉടുത്തിരിക്കുന്ന സാരിക്ക് എട്ടു വര്‍ഷത്തെ പഴക്കമുണ്ടെന്നും, 25 വര്‍ഷത്തിലധികം പഴക്കമുള്ള സാരികള്‍ വരെ താന്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പറയുകയുണ്ടായി. ഓരോ വസ്തു നിര്‍മ്മിക്കപ്പെടുമ്പോഴും അതിന്റേതായ ഒരു എനര്‍ജി അതില്‍ അടങ്ങിയിട്ടുണ്ടെന്നും, അതിനൊരു കാര്‍ബണ്‍ ഫൂട്പ്രിന്റ് ഉണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ ഈ ‘ഉപയോഗിച്ച് വലിച്ചെറിയുന്ന’ ശീലം കാലാവസ്ഥാ വ്യതിയാനത്തെ വരെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് പുനരുപയോഗം എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു അവരുടെ സന്ദേശം. ഇന്നത്തെ പുതിയ തലമുറ വസ്ത്രധാരണത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് ‘വസ്ത്ര-ശേഖരണത്തിനാണ്’. ഒരു തവണ ഒരു ഫങ്ക്ഷന് ഇട്ടതോ അല്ലെങ്കില്‍ ഒരു തവണ ഫോട്ടോ എടുത്തതോ ആയ ഡ്രസ്സ് പിന്നീട് ഇടാന്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. പണ്ടൊക്കെ ആളുകള്‍ സ്റ്റാമ്പ് ശേഖരണം, നാണയ ശേഖരണം എന്നൊക്കെ പറഞ്ഞ് ഹോബികള്‍ ഉണ്ടാക്കുമായിരുന്നു. ഇന്നത്തെ ട്രെന്‍ഡ് ‘ഡ്രസ്സ് ശേഖരണമാണ്’. ഒന്നോ രണ്ടോ ഷര്‍ട്ടുകള്‍ മാറി മാറി ഇട്ട ഒരു തലമുറയില്‍ നിന്നും നമ്മള്‍ അധിക ദൂരം വന്നിട്ടില്ല എന്ന് പുതിയ തലമുറയിലെ കുട്ടികള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ന് പലര്‍ക്കും ഒരു അലമാര നിറയെ വസ്ത്രങ്ങള്‍ കാണും. അതില്‍ പകുതിയും അവര്‍ എടുക്കാറില്ല. എന്നാലും, ഓരോ ആഴ്ചയും ഓണ്‍ലൈനില്‍ ഓഫര്‍ കാണുമ്പോള്‍ അവര്‍ പുതിയത് ഓര്‍ഡര്‍ ചെയ്തുകൊണ്ടേയിരിക്കും. ‘എന്റെ കാശ്, എന്റെ ഇഷ്ടം’ എന്ന് പറയുന്നവരോട് തര്‍ക്കിക്കാനൊന്നുമില്ല. പക്ഷേ വാസുകി മാഡം പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. വാങ്ങുന്ന സാധനം ഉപയോഗിക്കാതെ കൂട്ടിയിടുന്നതിലല്ല, അത് മാക്‌സിമം ഉപയോഗിക്കുന്നതിലാണ് കാര്യം.

 

Previous Post

ഹിന്ദി പ്രസംഗത്തില്‍ A grade

Next Post

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി

Total
0
Share
error: Content is protected !!