ജൂബിലി ഫാമിലി ക്വിസ്: നവംബര്‍ 22-ന് തുടക്കം

കോട്ടയം: മഹാജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൂബിലി ഫാമിലി ക്വിസിന് ഒരുക്കം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടമായ ഇടവക, ഫൊറോന മത്സരങ്ങള്‍ നവംബര്‍ 22-ന് രാത്രി 8 മുതല്‍ 8.30 വരെ ഗൂഗിള്‍ഫോംവഴി നടക്കും. അതിരൂപതാതല മത്സരം ഡിസംബര്‍ 6-ന് രാവിലെ 10 മുതല്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ഇടവക, ഫൊറോന മത്സരത്തില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് അതിരൂപതാമത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളു. ഘൗാലി ഏലിശtuാ, ഉലശ്‌ലൃയൗാ, ഏമൗറശൗാ ല േടുല,െ ടമരൃീമെിരൗോ ഇീിരശഹഹശൗാ, പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല (ജൂബിലി പ്രഖ്യാപിച്ച് മാര്‍പാപ്പ പുറപ്പെടുവിച്ച ബൂള), സമുദായ പഠനം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആസ്പദമാക്കി അപ്നാദേശില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എന്നിവയാണ് പഠന ഭാഗങ്ങള്‍. അപ്നാദേശില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളെ ആസ്പദമാക്കി ഇപ്പോള്‍ ഗൂഗിള്‍ഫോം സൂം, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ക്ലാസുകള്‍ നടന്നുവരുന്നു.
അതിരൂപതാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 50,000 രൂപ, രണ്ടാം സമ്മാനമായി 30,000 രൂപ, മൂന്നാം സമ്മാനമായി 20,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകള്‍ നല്കുന്നതാണ്. കൂടാതെ അതിരൂപതാതലത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്കും. മലബാര്‍ മേഖലയില്‍നിന്നും ഹൈറേഞ്ച് മേഖലയില്‍നിന്നും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാച്ചെലവ് (ബസ്, ട്രെയിന്‍) നല്കുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമാകേണ്ടതാണ്.

 

Previous Post

കലാ സിംഗപ്പൂര്‍, പ്രവാസി എഴുത്തുകാരന്‍ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

Next Post

നൂറു ശതമാനം വിജയ തിളക്കത്തില്‍ കടുത്തുരുത്തി മേരി മാതാ ഐ ടി ഐ

Total
0
Share
error: Content is protected !!