ഉഴവൂര്‍: ഉഴവൂരില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാ ജൂബിലി ബൈബിള്‍ കണ്‍വന്‍ഷന്‍െറ പന്തല്‍ കാല്‍നാട്ടു കര്‍മ്മം ഉഴവുര്‍ ഫൊറോന വികാരിയും കണ്വന്ഷന് ജനറല്‍ കണ്‍വീനറുമായ ഫാ. അലക്സ് ആക്കപ്പറമ്പില്‍ നിര്‍വഹിച്ചു. ഒക്ടോബര്‍ 24 മുതല്‍ 27 വരെ ഒ.എല്‍.എല്‍ ഹയര്‍സെക്കണ്ടറി സ്കൂളിനു മുന്‍വശമുള്ള ഇ.ജെ ലൂക്കോസ് എള്ളങ്കില്‍ (എക്സ് എം.എല്‍.എ) മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തിലിന്െറ നേതൃത്വത്തിലാണ് കണ്വന്ഷന് നടക്കുന്നത്. വൈകുന്നേരം 4.30ന് ആരംഭിച്ച് ഒന്‍പതിന് സമാപിക്കും.
മഹാ ജൂബിലി ബൈബിള്‍ കണ്വന്ഷന്: പന്തല്‍ കാല്‍നാട്ടു കര്‍മ്മം നടത്തി





