ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്ത് ‘ജോയ് ‘ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പിക്‌നിക് സംഘടിപ്പിച്ചു. ഈ പിക്‌നികില്‍ പങ്കെടുത്ത ഏവര്‍ക്കും അത് അവരുടെയോരോരുത്തരുടെയും പ്രായം മറന്ന് ഒരു ഉല്ലാസ വിരുന്നായി അനുഭവവേദ്യമായി മാറി. രാവിലെ വി.കുര്‍ബാനയ്ക്കു ശേഷം ആരംഭിച്ച പിക്‌നികില്‍ എല്ലാ ജോയ് മിനിസ്ട്രി അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഭക്ഷണം ക്രമീകരിക്കുകയും രസകരങ്ങളായ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഈ പിക്‌നികിന് തോമസ് കുന്നുംപുറം, കുര്യന്‍ നെല്ലാമറ്റം, ജോയി വാച്ചാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. വരുംമാസങ്ങളിലും കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ഉണര്‍വോടെയാണ് പിക്‌നിക് സമാപിച്ചത്.
ലിന്‍സ് താന്നിച്ചുവട്ടില്‍






