കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതയില്‍ ജൂബിലി വര്‍ഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റര്‍ജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക അംഗം ജോണ്‍ കുരുവിള അരയത്തിനെ രൂപതാ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍ നിയമിച്ചു. കാനഡയിലെ പ്രഥമ ക്‌നാനായ കാത്തോലിക്ക ഇടവകയുടെ ആദ്യത്തെകൈക്കാരനായും സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പളായും രൂപതാ മതബോധന കമ്മിഷിന്‍ അംഗമായും സേവനം ചെയ്തിട്ടുള്ള ജോണ്‍, കോട്ടയം അതിരൂപതയിലെ യുവജനപ്രസ്ഥാനമായ KCYL അതിരൂപതാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃ ഇടവക ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി. ഭാര്യ സുനി ചാക്കോ കല്ലറ പഴയപള്ളി ഇടവക നടുചൂരവേലില്‍ കുടുംബം. മക്കള്‍ പിയോ, ജോണ്‍വിയ.
ബിജി സൈമണ്‍ തുണ്ടത്തില്‍ (PRO)





