ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണര്‍വും പകര്‍ന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷന്‍ ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
മെയ് 24 ന് ദ്രോഹ്ഡ ആര്‍ഡി കമ്മ്യൂണിറ്റി സെന്ററില്‍ 1000 ല്‍പരം പ്രതിനിധികള്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കൊച്ചാലുങ്കല്‍ ജോസ്‌ജോണ്‍(ഇരവിമംഗലം) പ്രസിഡന്റ് ആയും അലക്‌സ് മോന്‍ വട്ടുകുളത്തില്‍(ചെറുകര) സെക്രട്ടറി ആയും അരുണ്‍ തോമസ് കാടന്‍കുഴിയില്‍ (പുന്നത്തുറ) ട്രഷറര്‍ ആയും ബിജു സ്റ്റീഫന്‍ മുടക്കോടില്‍(മ്രാല) പി ആര്‍ ഓ ആയും പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ 25 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ജൂണ്‍ 12 ന് ബ്ലാഞ്ജസ്ഡൗണില്‍ നടന്ന ചടങ്ങില്‍ 2023 -25 കാലഘട്ടത്തിലെ പ്രസിഡന്റ് ജോസ് ചാക്കോ പ്ലാമ്പറമ്പില്‍, സെക്രട്ടറി ഷാജുമോന്‍ ഒഴുകയില്‍, എന്നിവര്‍ ചേര്‍ന്ന് മെനോറ തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങള്‍ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.
പ്രസ്തുത യോഗത്തില്‍2025-27 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചു രൂപരേഖ തയാറാക്കുകയും വനിതകള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ളപ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
ജന്മത്താലും കര്‍മത്താലും പരസ്പര ബന്ധിതമായ ക്‌നാനായ സമൂഹത്തിന്റ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, തനിമയിലും ഒരുമയിലും വിശ്വാസനിറവിലും കത്തോലിക്കാ സഭയുടെ അവിഭാജ്യ ഘടകമായ തങ്ങള്‍ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ പാരമ്പര്യം എന്നെന്നും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞ ബദ്ധരാണെന്നും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചു.
പി ആര്‍ ഓ, കെ സി എ ഐ, ബിജു സ്റ്റീഫന്‍ മുടക്കോടില്‍





