ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേര്‍ന്ന് നടത്തുന്ന തിരുനാള്‍ ഭക്തിസാന്ദ്രമായ പരിസമാപ്തിയിലേക്ക്.

പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന തിരുനാളിനു എട്ടാം തിയതി ബുധനാഴ്ച വൈകിട്ട് 6.30 ന് വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടത്തപ്പെട്ടു.
ഒക്ടോബര്‍ 18 ശനിയാഴ്ച്ച വിശുദ്ധ കുര്‍ബാനക്കും ശുശ്രുഷകള്‍ക്കും കാത്തലിക്ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂര്‍ അതിരൂപതക്ഷ്യനുമായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികനായിരുക്കും. തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ തിരു സ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ചേര്‍ന്ന് മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുനാള്‍ ദിവസം ഒക്ടോബര്‍ 19 ഞായറാഴ്ച രാവിലെ 9.30 ന് ചിക്കാഗോ സിറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും, മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍ സന്ദേശവും നല്‍കുന്നതാണ്.
ഒക്ടോബര്‍ 19 ന് വൈകിട്ട് 6.30 ന് ഇടവകയിലെ എല്ലാ കുട്ടികളും യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ കലാസന്ധ്യയും . തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുക്കുന്നതാണ്.

2025 സെപ്റ്റംബര്‍ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാര്‍ലോസ് അക്യുറ്റസ് ന്റെ ആദ്യ തിരുനാള്‍ ഒക്ടോബര്‍ 12 ന് എല്ലാ യുവജനങ്ങളും ചേര്‍ന്ന് ഇടവകയില്‍ കൊണ്ടാടി. തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിന്നു.
ഒക്ടോബര് 11, 12, ശനി, ഞായര്‍, ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കും, 13 തിങ്കള്‍ മുതല്‍ 15 വ്യാഴം വരെ ഇടവകയിലെ എല്ലാവര്‍ക്കും വേണ്ടിയും വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഒന്‍പതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, റോയ് തച്ചില്‍, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യൂ.കെ എന്ന ടീം ആണ് ധ്യാനം നയിച്ചത്.
സ്‌നേഹത്തോടും, സന്തോഷത്തോടും, അഭിമാനത്തോടും ഏറ്റെടുത്ത ഈ തിരുനാള്‍ മനോഹരമാക്കുന്നതിനായി ഇടവകയിലെ യുവജനങ്ങളെല്ലാം രാവും പകലും ഒരേ മനസോടെ അലങ്കാരങ്ങളും ഒരുക്കങ്ങളും നടത്തി വരുന്നു.
ഒക്ടോബര്‍ 18, 19 തിയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍ , ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത് , ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍,സിസ്റ്റര്‍ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗഭാരവാഹികള്‍, യുവജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയായതായി ഫാ.എബ്രഹാം മുത്തോലത്ത്, അസ്സിസ്റ്റന്റ്.വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു .
ബിബി തെക്കനാട്ട്.





