കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗ് ആന്‍ഡ് ഫാര്‍മസിക്കായി പേരൂര്‍ മന്നാമലയില്‍ കോട്ടയം അതിരൂപത നിര്‍മിക്കുന്ന പുതിയ ഹോസ്റ്റലിന്‍്റെ ശിലാസ്ഥാപനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളി, പ്രൊക്യൂറേറ്റര്‍ ഫാ. അബ്രഹാം പറമ്പേട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് , പേരൂര്‍ പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






