ബാഡ്മിന്‍റണ്‍ ടുര്‍ണമെന്‍റില്‍ ഹിത മരിയ ജോസിന് അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നാം സ്ഥാനം

കേരള ബാഡ്മിന്‍്റണ്‍ ഷട്ടില്‍ അസ്സോസ്സിയേഷന്‍ എറണാകുളത്ത് നടത്തിയ കേരള സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സീനിയര്‍ വാഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഹിത മരിയ ജോസ്. രണ്ട് വിഭാഗത്തിലും ഹൈദരാബാദില്‍ വച്ച് നടക്കുന്ന സോണല്‍ ചാമ്പ്യന്‍ഷിന് കേരള ടീമിലേക്ക് സെലക്ഷനും കിട്ടി. 2024 ല്‍ജയ്പൂരില്‍ വച്ച് നടത്തിയ നാഷണല്‍ ടൂര്‍ണമെന്‍്റില്‍ അണ്ടര്‍ 15 വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. എറണാകുളം കാക്കനാട് സെന്‍്റ് കുര്യാക്കോസ് ക്നാനായ ഇടവക ചേന്നാട്ട് ജോസ് കുര്യന്‍്റേയും ഷെറിന്‍ ചാക്കോയുടെ (അധ്യാപിക സെന്‍റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കടുത്തുരുത്തി) യും മകളാണ്. കളമശ്ശേരി സെന്‍റ് ജോസഫ് സ്കൂളില്‍ 10-ാം ക്ളാസ്സില്‍ പഠിക്കുന്നു.

 

Previous Post

ഡല്‍ഹി കെ.സി.വൈ.എല്ലിന് നവ നേതൃത്വം

Next Post

താമ്പായില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കം

Total
0
Share
error: Content is protected !!