കുട്ടികള്‍ക്കായ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് സാന്റാ പ്രോഗ്രാം ഡാളസ്സില്‍

ഡാളസ്: ക്രീസ്തു രാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ തിരുബാലസഖ്യത്തിന്റെയും മീഷന്‍ലീഗിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് സാന്റ്റാ പ്രാഗ്രാം ഡിസംബര്‍ 14 ഞായര്‍ 12.30 pm ന് നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സാന്റായോടൊപ്പം കുടുംബചിത്രത്തിനും ഒപ്പം ഭക്ഷണത്തിനും അവസരം ഒരുക്കുന്നു. കുട്ടികള്‍ക്കായ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും ക്രമീകരിക്കുന്നതാണ്. ഇതിന്റെ രജിട്രേഷന്‍ ഇതിനോടകം ആരംഭിച്ചു. കുട്ടികള്‍ക് ഒരു പുത്തന്‍ അനുഭവം ഈ കൂട്ടായ്മ നല്‍കും എന്ന് മിനിസ്ട്രി എക്‌സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം വികാരി ഫാ.ബിന്‍സ് ചേത്തലില്‍ അറിയിച്ചു.

സിജോയ് പറപ്പള്ളില്‍

 

Previous Post

ദുരന്തനിവാരണ പരിശീലനം നടത്തി

Next Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്പതുമണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി

Total
0
Share
error: Content is protected !!