ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറെഷനുമായി സഹകരിച്ച് അന്‍പത് ശതമാനം സാമ്പത്തിക സഹായത്തോടെ ജലശുദ്ധീകരണ യന്ത്രങ്ങളുട വിതരണം നടത്തി. ശുദ്ധ ജലത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ജലശുദ്ധീകരണത്തിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തടിയന്‍പാട് മരിയ സദന്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി ഐ എ എസ് പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആലിസ് വര്ഗീസ് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ ഏബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നതിനുള്ള അവസരം ലഭിച്ചതായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.