ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബൈസണ്‍വാലി ഗ്രാമത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സേവന ദിനാചരണം സംഘടിപ്പിച്ചു. സേവനദിനത്തിന്റെ ഭാഗമായി ബൈസണ്‍വാലി പഞ്ചായത്തിലെ എല്ലക്കല്ല് മാവിന്‍ചുവട് റോഡിന്റെ ഇരുപുറവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. മഴക്കാലത്ത് റോഡിന്റെ ഇരുപുറവും കാടുകള്‍ വളര്‍ന്നതിനാല്‍ ഇഴ ജന്തുക്കളും മറ്റും നിറഞ്ഞ് പൊതു ജനങ്ങള്‍ക്ക് യാത്ര ബുദ്ധിമുട്ടനുഭവിച്ചിരുന്ന റോഡാണ് സഞ്ചാരയോഗ്യമാക്കി തീര്‍ത്തു കൊണ്ട് അനിമേറ്റര്‍ ജിന്‍സി ബേബിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ മാതൃകയായത്.





