കാര്‍ഷിക മേഖലയില്‍ ഉണര്‍വ് ഒരുക്കി ജൈവഗ്രാമം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവ കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ജൈവ വളങ്ങള്‍ എത്തിച്ചു നല്‍കി. കാര്‍ഷിക മേഖലയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉല്പാദന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വളങ്ങള്‍ കര്‍ഷകരിലെത്തിച്ചു നല്‍കുന്നത്. സാമ്പത്തിക സഹായവും വായ്പ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് കര്‍ഷകോപകാരപ്രദമായ ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ മിനി ജോണി, കുഞ്ഞ് നായാട്ടുപാറ, എന്നിവര്‍ പങ്കെടുത്തു. പതിനാലു പഞ്ചായത്തുകളില്‍ ആയി 230 ഓളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചതായി സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

Previous Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങലീരി ഫൊറോനാ കുടുംബ സംഗമം നടത്തി.

Next Post

കടുത്തുരുത്തി : കണിയാംപറമ്പില്‍ കെ ജെ ചെറിയാന്‍

Total
0
Share
error: Content is protected !!