കരുതലിന്റെ വക്താക്കള്‍ ആകണം മനുഷ്യര്‍- മാര്‍ മാത്യു മൂലക്കാട്ട്

കരുതലിന്റെ വക്താക്കള്‍ ആകണം നാമോരോരുത്തരും എന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. മണ്ണിനോടും, ജലത്തോടും, സഹ ജീവികളോടും, പ്രകൃതി വസ്തുക്കളോടുമുള്ള മനുഷ്യന്റെ കരുതലാണ് നാളെയുടെ സമ്പത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കരുതാം നാളെക്കായി എന്ന കുടിവെള്ള സംഭരണ ടാങ്കുകളുടെ വിതരണ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തന ഗ്രാമങ്ങളിലുള്ള സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്കായി കുടിവെള്ളം സംഭരിച്ചു സൂക്ഷിക്കുന്നതിനും വേനലിനെ അതിജീവിക്കുന്നതിനുമുള്ള പദ്ധതിയാണ് കരുതാം നാളെക്കായി, സബ്‌സിഡി നിരക്കില്‍ വായ്പ സൗകര്യം ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിന്‍ ചക്കുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രഹാം, അനിമേറ്റര്‍ സിനി സജി എന്നിവര്‍ പ്രസംഗിച്ചു, പദ്ധതിയുടെ ഒന്നാം ഘട്ടമായി 335000 ലിറ്റര്‍ ജലസംഭരണ ടാങ്കുകളാണ് വിതരണം നടപ്പിലാക്കുന്നത്.

 

 

 

Previous Post

ചാമക്കാല: തച്ചിച്ചേരില്‍ അന്നമ്മ ഫിലിപ്പ്

Next Post

മുകളേല്‍ മത്തായി ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരം സമ്മാനിച്ചു

Total
0
Share
error: Content is protected !!