ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ സൗഹൃദ കൂട്ടായ്മയൊരുക്കുന്നു. സമൂഹത്തില്‍ നഷ്ടപ്പെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന കുടുബ ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ച് ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം എന്‍ ആര് സിറ്റി സെന്റ്. മേരിസ് പാരിഷ് ഹാളില്‍ നടത്തപ്പെട്ടു. ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാനം നിര്‍വഹിച്ചു.
എന്‍ ആര് സിറ്റി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ഷെറിന് കുരിക്കിലെട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് , വാര്‍ഡുമെമ്പര്‍ വിന്‍സു തോമസ്, ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന് എബ്രഹാം, ജസ്റ്റിന് നന്ദികുന്നേല്‍ അനിമേറ്റര്‍ ജിബി ബേബി ,സ്നോജി മാനുവല്‍, ജിഷ റോബിന്, എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സെമിനാര്‍, കലാപരിപാടികള്‍, മത്സരങ്ങള്‍, ഉന്നത വിജയികളെ ആദരിക്കല്‍, സ്നേഹ വിരുന്ന് എന്നിങ്ങനെ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.





