ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന ഗ്രാമങ്ങളില്‍ മുട്ടയുടെ ക്ഷാമം പരിഹരിച്ചുകൊണ്ട് ആവശ്യ നേരത്ത് പരാശ്രയ ശീലം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ സിനി സജി എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവര്‍ത്തന ഗ്രാമങ്ങളില്‍ 1500 ഓളം കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടപ്പിലാക്കിയതായി ജി ഡി എസ് സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.





