ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി. വേനല്‍ക്കാലത്തെ വരള്‍ച്ചയെ പ്രതിരോധിക്കുക പെയ്‌തൊഴുകി പാഴായി പോകുന്ന ജലം ശേഖരിച്ചു സൂക്ഷിക്കുക എന്നതുമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പദ്ധതിയുടെ ഭാഗമായി ജല ശേഖരണ ടാങ്കുകള്‍ വിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമതലത്തില്‍ ജലസാക്ഷരത സെമിനാറും ജലസംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍ ജസ്റ്റിന്‍ നന്ദികുന്നേല്‍, മിനി ബെന്നി എന്നിവര്‍ പങ്കെടുത്തു.
ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി





