പരിസ്ഥിതി ദിനത്തില്‍ പഠിതാക്കളോടപ്പം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പാഠശാലകള്‍ ശുചീകരിക്കുന്നതിനോടപ്പം വരും തലമുറക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യ ശാലകളെ കേന്ദ്രീകരിച്ച് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് ഗ്രാമവികസന സമിതി പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, അനിമേറ്റര്‍മാര്‍, സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അങ്കണവാടികള്‍, സ്‌കൂളുകള്‍, എന്നിവ വൃത്തിയാക്കി ചുറ്റിലും തണല്‍ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും നട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചേലച്ചുവട് ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ മൈതാനത്ത് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഹെഡ് മിസ്ട്രസ് ഡെയ്‌സി കെ. ജെ, ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ സിനി സജി, സാലി സാബു, എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തില്‍ സെമിനാറുകള്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. സെമിനാറുകള്‍ക്ക് ആന്റണി മുനിയറ നേതൃത്വം നല്‍കി.

 

Previous Post

The first representative meeting of the Knanaya Region began in Dallas.

Next Post

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

Total
0
Share
error: Content is protected !!