മരണം നമ്മെ വീണ്ടും ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു. എങ്ങനെ ജീവിച്ചു എന്നതാണ് ഒടുവില്‍ പ്രധാനമാകുന്നത്. ഫാദര്‍ എബ്രഹാം പാറടിയില്‍ അച്ചന്‍ അര്‍ത്ഥവത്തായ ഒരു ജീവിതം സമര്‍പ്പണത്തോടെ, സാധനപൂര്‍വ്വം ജീവിച്ചു തീര്‍ത്ത ഒരാളായിരുന്നു.
സ്വന്തം ആഗ്രഹങ്ങളെ പിന്നിലാക്കി ദൈവവിളിക്ക് പൂര്‍ണ്ണഹൃദയത്തോടെ ”അതെ” പറഞ്ഞ ഒരു വൈദികന്‍. ദൈവത്തെയും ഇടവകസമൂഹത്തെയും സ്വന്തമാക്കി ജീവിച്ച അച്ചന്‍ ദൈവത്തിന്റെ അംബാസഡറായി ജനങ്ങള്‍ക്കിടയില്‍ നടന്നു. രാഷ്ട്രീയ നേതൃ അഭിരുചികളെ പോലും ദൈവരാജ്യ നിര്‍മ്മിതിക്കായി തിരിച്ചുവിട്ട ദൈവരാജ്യത്തിന്റെ അംബാസഡര്‍ ആയിരുന്നു അദ്ദേഹം. ‘A priest is not his own’ എന്ന ഫുള്‍ട്ടണ്‍ ഷീന്റെ വാക്കുകള്‍ അച്ചന്റെ ജീവിതത്തില്‍ വാക്കുകളല്ല, ജീവിതസാക്ഷ്യമായിരുന്നു.
തിരുവനന്തപുരത്ത് അച്ചന്‍ നടത്തിയ അജപാലന ശുശ്രൂഷകള്‍ സാധാരണമായിരുന്നില്ല. ഓരോ കുടുംബത്തെയും ഓരോ വ്യക്തിയെയും ഹൃദയത്തോടെ അറിഞ്ഞ ഒരു ഇടയന്റെ ശുശ്രൂഷ. വേദനയുള്ളവരോടൊപ്പം ശാന്തമായി നിന്ന സ്‌നേഹമുള്ള ഒരു പിതാവ്.
ഇന്ന് ആ നക്ഷത്രം അസ്തമിച്ചു. എന്നാല്‍ അതിന്റെ പ്രകാശം അസ്തമിക്കുന്നില്ല. അച്ചന്റെ സ്‌നേഹവും വാക്കുകളും പ്രാര്‍ത്ഥനകളും ഇനിയും നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കും. ഈ ദുഃഖനിമിഷത്തില്‍ അച്ചന്റെ ഏഴു സഹോദരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനങ്ങള്‍ അര്‍പ്പിക്കുന്നു. വേര്‍പാടിന്റെ വേദനയില്‍ പിതാവായ ദൈവം അവര്‍ക്കു ശക്തിയും ആശ്വാസവും നല്‍കട്ടെ.
യേശുവിന്റെ പരിമളം അനേകരിലേക്കു എത്തിച്ച പാറടി യിലച്ചന് ദൈവം നിത്യാനന്ദം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു . See you soon Acha. Arrividerci. ( Fr. Thomas Kottoor and all inmates from Vianney Home)





