ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ അത്മായ സംഘടനകള്‍ ആദരിച്ചു

Catholic Bishop’s Conference of India യുടെ ദേശീയ പുരസ്‌കാരം നേടിയ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ നേതൃത്വത്തില്‍ ആദരിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്സ് എം.എ.എ, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിര്‍ എന്നിവര്‍ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് ആദരവു സമര്‍പ്പിച്ചത്. കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ബിനു ചെങ്ങളം, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, കെ.സി.ഡബ്ല്യു.എ ജോയിന്റ് സെക്രട്ടറി ലീന ലൂക്കോസ്, എ.കെ.സി.സി പ്രതിനിധി തോമസ് പീടികയില്‍,മുന്‍ കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍ എന്നിവരും കെ.സി.സി സംഘടന പ്രതിനിധികള്‍, കെ.സി.ഡബ്ല്യു.എ പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സാമൂഹ്യ സേവനരംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സി.ബി.സി.ഐ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ ആദരിച്ചത്.

 

Previous Post

St. Mary’s Knanaya Catholic Church, Chicago Celebrates Ash Monday with Devotion

Next Post

മികവിനുള്ള അംഗീകാരമായി സെന്റ് ആന്‍സ് എച്ച് എസ് എസ്-ന് കെ സി ബി സി അവാര്‍ഡ്

Total
0
Share
error: Content is protected !!