ഫാ. ജോളി വടക്കന്‍ ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍

കാക്കനാട്: ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനില്‍നിന്നുള്ള അറിയിപ്പു മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനു ഭാരതത്തിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചു ബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലിവഴി ലഭിച്ചു. ഗള്‍ഫുനാടുകളില്‍ സീറോമല ബാര്‍ വിശ്വാസികള്‍ക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങള്‍ രൂപപ്പെടുത്തു ന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാനും കര്‍മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്‌തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്. അറേബ്യന്‍ ഉപദീപിലെ രണ്ട് അപ്പസ്‌തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്‌തോലിക് വിസിറ്റര്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ എല്ലാ വിശദാംശങ്ങളും പരി സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിര്‍ദേശിച്ചിട്ടുണ്ട്.

സീറോമലബാര്‍സഭ മുഴുവനും പ്രത്യേകിച്ചു ഗള്‍ഫുനാടുകളിലെ സീറോമലബാര്‍ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോള്‍ വത്തിക്കാന്‍ നടത്തിയിരിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റ അഭി വന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ പിതാവും പെര്‍മനന്റ് സിനഡംഗങ്ങളും 2024 മെയ് 13 ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഔപചാരികമായി സന്ദര്‍ശിച്ചയവസരത്തില്‍ സമര്‍പ്പി ച്ച അപേക്ഷ പരിഗണിച്ചു പരിശുദ്ധ പിതാവു നടത്തിയ പ്രഖ്യാപനത്തിലൂടെ യാണ് ഗള്‍ഫുനാടുകളില്‍ സീറോമലബാര്‍ സഭക്ക് അജപാലനാവകാശം ലഭിച്ചത്. അതിനെത്തുടര്‍ന്നു 2024 ഒക്ടോബര്‍ 29-ാം തീയതി മേജര്‍ ആര്‍ച്ചുബിഷപ്പു മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെയും ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാ വിന്റെയും മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെയും സാനിധ്യത്തില്‍, കര്‍ദിനാള്‍ പിയത്രോ പരോളിന്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍, സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ നടത്തിയ ഉന്നതാധികാരയോഗത്തിലാണ് ഗള്‍ഫുനാടുകളില്‍ രൂപപ്പെടു ത്താനിരിക്കുന്ന അജപാലനസംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്‌തോലിക് വിസിറ്ററെ നിയമിക്കാന്‍ തീരുമാനമായത്. അതിന്‍പ്രകാരം, വത്തിക്കാന്റെ നിര്‍ദ്ദേ ശമനുസരിച്ചു 2025 ജനുവരി മാസത്തില്‍ സമ്മേളിച്ച മുപ്പത്തിമൂന്നാമതു മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റര്‍ സ്ഥാനത്തേക്കു നിയമി ക്കപ്പെടാവുന്ന ഏതാനും പേരുകള്‍ തീരുമാനിച്ചു വത്തിക്കാനില്‍ അറിയിക്കുക യും ചെയ്തിരുന്നു. ഈ നടപടികളുടെ പൂര്‍ത്തീകരണത്തിലാണ് ഇപ്പോള്‍ അപ്പ സ്‌തോലിക് വിസിറ്റര്‍ നിയമിതനായിരിക്കുന്നത്.

1965-ല്‍ തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ ജനിച്ച ഫാ. ജോളി വടക്കന്‍ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വൈദികപരിശീലനത്തിനായി തൃശ്ശൂര്‍ രൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്രപഠനങ്ങള്‍ ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ പൂര്‍ത്തിയാക്കിയതി നുശേഷം 1989ല്‍ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ മാര്‍ ജെയിംസ് പഴ യാറ്റില്‍ പിതാവില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളില്‍ ശുശ്രൂഷചെയ്തശേഷം ഫാ. ജോളി വടക്കന്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മീഡിയായിലും മതബോധനത്തിലും ലൈസന്‍ഷ്യേറ്റ് ബിരുദം കരസ്ഥമാക്കി. രൂപതാ മീഡിയാ ഡയറക്ടര്‍, മതബോ ധന ഡയറക്ടര്‍, ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയ റക്ടര്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ക്കുപുറമേ വിവിധ ഇടവകകളില്‍ വികാരി യായും അദ്ദേഹം ശുശ്രൂഷചെയ്തിട്ടുണ്ട്. 2013 മുതല്‍ 2019 വരെ കേരള കത്തോ ലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതല്‍ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

Previous Post

ലോക സ്ട്രോക്ക് ദിനം: കാരിത്താസില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

Next Post

ക്നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമര്‍പ്പിച്ചു

Total
0
Share
error: Content is protected !!