സ്ഥാപക ദിനത്തില്‍ ജന സേവനം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി.

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ജനസേവന പരിപാടികള്‍ ഒരുക്കി. വിവിധ ഗ്രാമങ്ങളില്‍ സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍, പാതയോരങ്ങളില്‍ ഉള്ള കാടുകള്‍ നീക്കം ചെയ്താണ് സേവന ദിനം ഒരുക്കിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ നടന്ന സേവന ദിനത്തില്‍ കഞ്ഞിക്കുഴി മൃഗാശുപത്രിയുടെ പരിസരങ്ങള്‍ വൃത്തിയാക്കികൊണ്ടാണ് സേവന ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സന്ധ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെറ്റിനറി ഡോ. നസില്‍ എസ്. എം., ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ അഞ്ജന സഹദേവന്‍, ജി ഡി എസ് അനിമേറ്റര്‍ ബിന്‍സി സജി, സ്വാശ്രയ സംഘ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. 2010 ഫെബ്രുവരി 25 നാണു കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്ഥാപിതമായത്. അന്ന് മുതല്‍ ഇടുക്കി ജില്ലയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലായി 4500 ഓളം കുടുംബങ്ങള്‍ക്ക് തണലാകുവാന്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് സാധിക്കുന്നതായി, സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

 

 

Previous Post

ടൊറോണ്ടോ: ജോസഫ് പതിയില്‍ കല്ലുവേലില്‍

Next Post

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും ആരോഗ്യസുരക്ഷ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!