പിതൃദിനം ഉത്സവദിനമാക്കി ബെന്‍സന്‍വില്‍ ഇടവക

ഷിക്കാഗോ: ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഫാദേഴ്‌സ് ഡേ ആഘോഷപൂര്‍വ്വം ആചരിച്ചു. രാവിലെ 10 മണിക്ക് അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ ഫാ. റോബിന്‍ അരീപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ സഹകാര്‍മ്മികനായിരുന്നു. വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ഇടവകയിലെ എല്ലാ പിതാക്കന്മാരെയും പിതൃസ്ഥാനീയരെയും സവിശേഷമായി ആദരിച്ചു. എല്ലാ പിതാക്കന്മാരുടെയും സമര്‍പ്പണജീവിതത്തെയും അവശ്യം വേണ്ട ദൈവീകാനുഗ്രഹത്തെയും ഓര്‍മിപ്പിച്ച് കത്തിച്ച തിരികള്‍ നല്‍കിയാണ് വൈദികര്‍ പിതാക്കന്മാരെ ആദരിച്ചത് . പ്രാര്‍ത്ഥനകളെത്തുടര്‍ന്ന് ദൈവാലയത്തില്‍ നിന്നും ഹാളിലേക്ക് പ്രദക്ഷിണമായി ചെന്നുചേര്‍ന്ന പിതാക്കന്മാര്‍ പ്രത്യേകമായി അലങ്കരിച്ചുവെച്ചിരുന്ന വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ തിരികള്‍ സമര്‍പ്പിച്ചു. വിമെന്‍ മിനിസ്ട്രി ആണ് ക്രമീകരണങ്ങള്‍ക്ക് പ്രധാനമായും നേതൃത്വം നല്‍കിയത്. മേഴ്‌സി ചെമ്മാലക്കുഴിയുടെ നേതൃത്വത്തിലുള്ള വിമെന്‍സ് മിനിസ്ട്രി എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഹോംമെയ്ഡ് ഭക്ഷണവും ക്രമീകരിച്ചിരുന്നു. മനോഹരമായ രീതിയില്‍ ഇന്നത്തെ ആഘോഷക്രമീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വിമന്‍സ് മിനിസ്ട്രിയ്ക്ക് മെന്‍ മിനിസ്ട്രിയെ പ്രതിനിധീകരിച്ച് സജി എറപുറം നന്ദിയര്‍പ്പിച്ചു.
വിമന്‍സ് മിനിസ്ട്രിയ്‌ക്കൊപ്പം ഇടവകവികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

Previous Post

ചിക്കാഗോ: നിരവത്ത് എല്‍സമ്മ സ്റ്റീഫന്‍

Next Post

നഴ്സസ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!