അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പ് തീര്‍ത്ഥാടനം നടത്തപ്പെടുന്നു. ഒക്ടോബര്‍ 07 മുതല്‍ 22 വരെ റോമില്‍ പരിശുദ്ധ പിതാവ് ലിയോ പാപ്പയെ സന്ദര്‍ശിച്ചു മെജുഗോറിയും ലൂര്‍ദും ഫാത്തിമയും ഉള്‍പ്പെടെ സന്ദര്‍ശിക്കുന്ന യാത്രയുടെ ബുക്കിംഗ് പുരോഗമിക്കുന്നു.റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, കൊളോസിയം, ഫ്രാന്‍സിസ് പാപ്പാ അന്ത്യവിശ്രമം കൊള്ളുന്ന മരിയ മജോരെ കത്തീഡ്രല്‍, പാദുവായിലെ സെന്റ് ആന്റണിയുടെ ബസിലിക്കയും കല്ലറയും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയവും കല്ലറയും, ക്ലാര പുണ്യവതിയുടെ ദേവാലയം, കല്ലറ, കാര്‍ലോ അസിക്യൂട്ടീസിന്റെ തിരുശേഷിപ്പും കല്ലറയും, വിശുദ്ധ വിന്‍സെന്റ് ഡിപോളിന്റെ പാരിസിലെ കല്ലറയും തിരു ശേഷിപ്പും, മെജുഗോറിയില്‍ മരിയന്‍ ദര്‍ശനങ്ങള്‍ നടക്കുന്ന ദേവാലയവും മലമ്പ്രദേശവും, ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോ, ബസിലിക്ക, മെഴുകുതിരി പ്രദക്ഷിണം, ഫാത്തിമ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങള്‍ ഈ യാത്രയില്‍ ഉള്‍പ്പെടുന്നു.
തീര്‍ത്ഥടനത്തോടൊപ്പം വിനോദവും ഉള്‍പ്പെടുത്തി സ്വിറ്റസര്‍ലണ്ടിലെ ആല്‍പ്‌സ് മലനിരകളും പാരിസിലെ ഈഫല്‍ ടവറും സീന്‍ നദിയിലെ ബോട്ട് യാത്രയും, സ്ലോവേനിയയിലെ പോസ്റ്റോജന ഗുഹകളിലെ ട്രെയിന്‍ യാത്രയും പാരിസില്‍ നിന്നുള്ള ബുള്ളറ്റ് ട്രെയിന്‍ യാത്രയും ഇറ്റലിയില്‍ നിന്ന് ക്രോയേഷ്യയിലേക്കുള്ള ക്രൂയിസ് യാത്രയും, ലോക പ്രശസ്തമായ വെനീസ് ദ്വീപ് യാത്രയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൊച്ചിയില്‍ നിന്ന് അബുദാബി വഴി റോമിലേക്കും തിരികെ പോര്‍ട്ടുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലേക്ക് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.ഇനിയുമുള്ള ഏതാനും സീറ്റുകളിലേക്ക് ബുക്ക് ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് 9447701616 / 82811 25076 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.





