ലണ്ടന്‍ റീജിയണല്‍ Esperanza 2025 സംഘടിപ്പിച്ചു

ചരിത്ര പ്രസിദ്ധമായ Aylesford priory യില്‍ വച്ച് ലണ്ടന്‍ റീജിയണല്‍ ക്‌നാനായ മിഷനുകളുടെ ആഭിമുഖ്യത്തില്‍ Esperanza 2025 സംഘടിപ്പിച്ചു 1247 ല്‍ കര്‍മ്മലീത്ത സന്യാസികള്‍ ആരംഭിച്ചതും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന Kent ലെ Aylesford priory ആശ്രമാങ്കണത്തില്‍ വച്ച് St. Teresa of Calcutta East Anglia, St. Joseph’s London, St. John Paul II Kent, St. Paul Southampton ക്‌നാനായ മിഷനുകള്‍ ഒന്നുചേര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി നടത്തിയ ESPERANZA 2025 ഏവര്‍ക്കും ആത്മീയ ഉണര്‍വും ആവേശവുമായി പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനു മുന്നോടിയായ് സെപ്റ്റംബര്‍ 6 ശനിയാഴ്ച രാവിലെ 10 മണിക്കു ലണ്ടന്‍ ക്‌നാനായമിഷന്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട മാത്യൂസ് വലിയപുത്തന്‍പുര അച്ചന്‍ Esperanza ഉത്ഘാടനം ചെയ്തു. ക്‌നാ ഫയര്‍ uk ടീം ശ്രീമതി മിലി തോമസിന്റെ നേതൃത്വത്തില്‍ Kna fire team അംഗങ്ങള്‍ , ജോണി ആലപ്പാട്ട് , ഷാജി ചരമേല്‍ എന്നിവരുടെ.നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പരിപാടികളും ക്ലാസുകളും നടത്തി .

കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും മനസിലാക്കിത്തരുന്ന വ്യത്യസ്തങ്ങളായ ഗെയിമുകളും മറ്റും ഉള്‍ക്കൊള്ളിച്ചുള്ള ഈ ഏകദിന സ്‌നേഹ കൂട്ടായ്മ യില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു നവ്യാനുഭവമായി . വിവിധ ഗ്രപ്പുകളായി തിരിച്ച് ക്ലാസുകളും ആക്ടിവിറ്റികളും നടത്തി. ഉച്ചകഴിഞ്ഞ് 3:30 ന് ബഹുമാനപ്പെട്ട അജൂബ് തോട്ടനാനിയില്‍ അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും നടത്തപ്പെട്ടു. അതേത്തുടര്‍ന്ന് ക്‌നാനായ കുടുംബങ്ങളുടെ സംഗമമായ വാഴ്വിനോട് അനുബന്ധിച്ചുള്ള ദീപശിഖ, യുവജനങ്ങള്‍ ബഹുമാനപ്പെട്ട അജൂബ് തോട്ടനാനിയില്‍ അച്ചന് കൈമാറി. ദിവസം മുഴുവന്‍ ആഘോഷമാക്കിയ പരിപാടികള്‍ക്ക് അജൂബ് തോട്ടനാനിയില്‍ അച്ചന്റെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍മാരായ ശ്രീ ജോമോന്‍ കരീപ്പറമ്പില്‍ ജിപ്‌റ്റോമോന്‍ ജോസഫ് , ലിജും മാത്യു, എന്നിവരും , ലണ്ടന്‍ റീജിയണിലെ കൈക്കാരന്മാര്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വേദപാഠ അദ്ധ്യാപകര്‍, യുവജന പ്രീതിനിധികള്‍ തുടങ്ങി വിപുലമായ കമ്മറ്റിയാണ് ഈ ഏകദിന കൂട്ടായ്മ്മക്ക് നേതൃത്വം കൊടുത്തത്.

 

Previous Post

പേപ്പറില്‍ അല്ല, ഹൃദയഫലകങ്ങളില്‍ അധ്യാപകരുടെ ചിത്രങ്ങള്‍ വരച്ച് നല്ല പാഠം വിദ്യാര്‍ത്ഥികള്‍.

Next Post

പുന്നത്തുറയില്‍ സഖറിയാസ് കണ്‍വന്‍ഷന്‍ നടത്തി

Total
0
Share
error: Content is protected !!