എസ്രാ 2025 -ഇടയനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ക്‌നാനായ സമുദായത്തിന് ആവേശവും ഉണര്‍വും പകര്‍ന്ന അയര്‍ലന്‍ഡിലെ ഏറ്റവും വലിയ ക്‌നാനായ കുടുംബ സംഗമം  എസ്രാ 2025 ഇടയനോടൊപ്പം സംഘടിപ്പിക്കപ്പെട്ടു.  ദ്രോഹിഡ ആര്‍ഡി കണ്‍വെന്‍ഷന്‍ സെന്ററില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍, പ്രസിഡന്റ് ജോസ് കൊച്ചാലുങ്കലിന്റെ അധ്യക്ഷതയില്‍, അയര്‍ലന്‍ഡിലെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള 1000 ല്‍ പരം സമുദായ സ്‌നേഹികള്‍ പങ്കെടുത്തു . സമ്മേളനത്തില്‍ അയര്‍ലന്‍ഡിലെ ക്‌നാനായ കത്തോലിക്കാ കുട്ടികളുടെ സംഘടന ആയ IKSL ഉദ്ഘാടനം ചെയ്യപ്പെടുകയും,മുന്‍ പ്രസിഡന്റുമാരെ ആദരിക്കുകയും ചെയ്തു. ഇറ്റലിയില്‍ നിന്നുള്ള ഫാ.തോമസ് കൊച്ചുപുത്താന്‍പുരയിലും, ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഫാ. മനു കോന്തനാനിക്കലും സന്നിഹിതരായിരുന്ന സദസ്സില്‍ വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാ പരിപാടികളും,ക്‌നാനായ മാരന്‍-മങ്ക, മത്സരവും ഏറെ പുതുമയുള്ളതായിരുന്നു.

PRO ബിജു സ്റ്റീഫന്‍

 

Previous Post

ആണ്‍കുട്ടികളുടെ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം

Next Post

’60+ സഫലമീ ജീവിത സായാഹ്നം’ പദ്ധതി ഉദ്ഘാടനം

Total
0
Share
error: Content is protected !!