കോട്ടയം: ‘ഹെല്പിംഗ് ഹാന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ 2025 വര്‍ഷത്തെ സ്കോളര്‍ഷിപ്പുകള്‍ സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍വച്ച് റവ. ഡോ. തോമസ് കോട്ടൂര്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്കി കുടുംബത്തിന് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ബി.സി.എം. കോളജ് അധ്യാപകനായിരുന്ന ഡോ. എം.കെ. ലൂക്കാ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിവച്ച സ്കോളര്‍ഷിപ്പാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം ‘ലൂക്കാ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്ത് വിതരണം ചെയ്തത്. ഡോ. ജോര്‍ജ് മാത്യു മാനേജിംഗ് ട്രസ്റ്റിയായുള്ള ട്രസ്റ്റാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
പാരീഷ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രൊഫ. ടി.സി. ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് അംഗങ്ങളായ ഡോ. മേഴ്സി ഫിലിപ്പ് മൂലക്കാട്ട് , പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ഡോ. സ്റ്റെഫി തോമസ്, ഡോ. പീറ്റര്‍ കെ. മാണി, അനില്‍ സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഫാ. ഫില്‍മോന്‍ കളത്ര, ഫാ. ബൈജു മുകുളേല്‍ എന്നിവര്‍ ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
ഡോ. ലൂക്കാ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് വിതരണം





