ഡിട്രോയിറ്റ് സെന്‍റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെന്‍റ് .മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിയോടെ ആഘോഷിച്ചു .ആഗസ്‌ററ് 1 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു തിരുനാള്‍ കൊടിയേറ്റ് ,പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി ഫാ . ജോസെഫ് തറയ്ക്കല്‍ വി .കുര്‍ബ്ബാന അര്‍പ്പിച്ചു .ആഗസ്‌ററ് 2 ശനിയാഴ്ച്ച 5.00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു ,ലദീഞ്ഞു , വി . കുര്‍ബ്ബാനയ്ക്ക് ഫാ . ജോബി പന്നൂറയില്‍ OSB മുഖ്യ കാര്‍മികത്വം വഹിക്കുകയും ,തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു .ഫാ . ജോസഫ് തറയ്ക്കല്‍ ,.ഫാ . സാബു വെള്ളരിമറ്റത്തില്‍ OSB , ഫാ.ജോസഫ് പുതുപ്പറമ്പില്‍ OSB എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു . ദൈവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു .

ആഗസ്‌ററ് 3 ഞായറാഴ്ച്ച രാവിലെ 10:30 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു തിരുനാള്‍ റാസ്സ കുര്‍ബ്ബാനയ്ക്ക് ഫാ.ജോസഫ് പുതുപ്പറമ്പില്‍ OSB മുഖ്യ കാര്‍മ്മികത്വം വഹിച്ചു ഫാ . ജോബി പന്നൂറയില്‍ OSB , .ഫാ .സാബു വെള്ളരിമറ്റത്തില്‍ OSB (തിരുനാള്‍ സന്ദേശം ) ഫാ . ജോസഫ് തറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . സെ .മേരീസ് കൊയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി .തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു . തിരുനാള്‍ പ്രദക്ഷിണത്തിനു നേത്രുത്വം നല്‍കിയത് റെവ .ഫാ .ജോയി ചക്കിയാന്‍ ആയിരുന്നു .മോ ടൗണ്‍ മേളം (Detroit)ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി .ഇടവക വികാരി ഫാ . ജോസഫ് തറയ്ക്കല്‍ , കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടത്തില്‍ ,പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും ,പ്രെസുദേന്തിമാരായ ജേക്കബ് & ചിന്നമ്മ വേലിയാത്ത് ,ജോയി വെട്ടിക്കാട്ട് ,ബേബി കണ്ണച്ചാന്‍പറമ്പില്‍ ,ജോര്‍ജ് & സൂസമ്മ അച്ചിറത്തറെയ്ക്കല്‍ ,ക്ളാരമ്മ ബേബി വെട്ടിക്കാട്ട് ,സോമന്‍ & സാലി ചാക്കച്ചേരില്‍ , സേവ്യര്‍ & സുജ തോട്ടത്തില്‍ ,ഷാജി & സുനു വെട്ടിക്കാട്ട് എന്നിവരൊപ്പം അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത് .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O)

  

 

Previous Post

‘നോ വാര്‍ ഫോര്‍മേഷന്‍’ ഒരുക്കി വിദ്യാര്‍ഥികള്‍

Next Post

കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോന തല യുവജനദിനാഘോഷവും നടവിളി മത്സരവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!