ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 13,14,15 എന്നീ തീയതികളില്‍ നടത്തപ്പെട്ടു . ധ്യാനം നയിച്ചത് ഫാ .ജോയി ചേറാടിയില്‍ CMF ആയിരുന്നു . അനുരഞ്ജന ശുശ്രൂഷക്കു നേത്രുത്വം നല്‍കിയത് . റവ ഫാ. ഡിജന്‍ മൈക്കിള്‍ OFM CAP ,റവ. ഫാ.വില്‍സണ്‍ കണ്ടന്‍കരി എന്നിവരായിരുന്നു .സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും , യുവാക്കള്‍ക്കും നടത്തിയ ധ്യാനം നയിച്ചത് .ഫാ.ജോബിന്‍ ജോസെഫ് ആയിരുന്നു .ഇടവക വികാരി ഫാ . ജോസെഫ് തറയ്ക്കല്‍ കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു .
ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).


