ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ വി. കാര്‍ലോ അക്യൂട്ടിസിന്റെ തിരുനാള്‍ ദിനത്തില്‍ യുവജനകൂട്ടായ്മ വിജയകരമായി നടത്തപ്പെട്ടു. അന്നേ ദിവസം യുവജനങ്ങള്‍ക്കായി വി.കുര്‍ബാനയും ആരാധനയും പ്രത്യേകമായി നടത്തപ്പെട്ടു. തുടര്‍ന്ന് ഇടവക ഹാളില്‍ പുതുമയാര്‍ന്ന മത്സരങ്ങളും വിശ്വാസബന്ധിയായ ചര്‍ച്ചകളും സ്നേഹവിരുന്നും നടത്തപ്പെട്ടു.
യൂത്ത് മിനിസ്ട്രി എക്സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഏറെ ചിട്ടയോടെ ഒരുങ്ങി നടത്തപ്പെട്ട കൂട്ടായ്മ ഏവര്‍ക്കും ഹൃദ്യമായ അനുഭമായിരുന്നു. ആധുനിക കാലഘട്ടത്തില്‍ നാം വാച്ച് ചെയ്യുന്നതും സേര്‍ച്ച് ചെയ്യുന്നതും വിശുദ്ധമാകണം എന്ന് വിശുദ്ധന്റെ തിരുന്നാള്‍ ഓര്‍മ്മപ്പെടുത്തുന്നു എന്ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പങ്കെടുത്തവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രത്യേകം അഭിനന്ദിച്ചു.






