കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസ്സില്‍ വിന്‍സെന്റ് ഡി പോള്‍ ദിനാഘോഷം

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വി. വിന്‍സെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിന്‍സെന്റ് ഡി പോള്‍ ദിനവും നടുതലത്തിരുന്നാളും സംയുക്തമായി ആഘോഷിച്ചു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴി ചെയ്ത നന്മകള്‍ ജോണ്‍വാരിയെത്ത് വിവരിച്ചു. വിന്‍സെന്റ് ഡി പോള്‍ ദിനമായ ഞായറാഴ്ച വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങളുടെ കാഴ്ചവെപ്പ് സമര്‍പണം നടത്തപ്പെട്ടു. അന്നത്തെ വി.ബലിയര്‍പ്പണത്തിന് സൊസൈറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. ചാരിറ്റി ഫണ്ട് ധനശേഖരണാര്‍ത്ഥം നടുതലത്തിരുന്നാള്‍ ഒപ്പം ആഘോഷിച്ചു. പച്ചക്കറികള്‍ കൊണ്ട് വന്ന് നല്കി വിറ്റ് ലഭിച്ച തുകകള്‍ അനേകര്‍ക്ക് ആശ്വാസകരമായി മാറും എന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരില്‍ പറഞ്ഞു. സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാള്‍ നന്മയുടെ ഉത്സവമാക്കി മാറ്റാന്‍ ഇതുവഴി സാധിച്ചു.ഏവരുടെയും സഹായ സഹകരണങ്ങള്‍ക്ക് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ നന്ദി അറിയിച്ചു.

Previous Post

ക്‌നാനായ റീജിയന്‍ വിന്‍സെന്റ് ഡി പോള്‍ ദിനം ആചരിച്ചു

Next Post

കെ.സി.എസ് ചിക്കാഗോയിലെ മുതിര്‍ന്ന പൗരന്മാരുടെ തീര്‍ത്ഥാടന യാത്ര ലിബര്‍ട്ടിവില്ലിലേക്ക്

Total
0
Share
error: Content is protected !!