ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മതബോധനദിനം പ്രത്യേകമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വിശ്വാസ പരിശീലന അദ്ധ്യാപകരുടെ കാഴ്ച സമര്‍പ്പണം നടത്തപ്പെട്ടു. തുടന്ന് അര്‍പ്പിക്കപ്പെട്ട വി.കുര്‍ബാനയ്ക്ക് ശേഷം അദ്ധ്യാപകരുടെ പ്രത്യേകമായ പ്രതിജ്ഞയും ആശീര്‍വ്വാദകര്‍മ്മവും നടത്തപ്പെട്ടു. മാലാഖമാരായ കുഞ്ഞുങ്ങളുടെ ചിറകായി മാറാനുളള വിളിയാണ് വിശ്വാസ പരിശീലകരുടേത് എന്ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഓര്‍മ്മപ്പെടുത്തി. ആഘോഷങ്ങള്‍ക്ക് വിശ്വാസപരിശീലന പ്രിന്‍സിപ്പല്‍ ജോസഫ് ഇലക്കൊടിക്കല്‍ നേതൃത്വം നല്‍കി.
സിജോയ് പറപ്പള്ളില്‍






