ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിന്’ദി കിംങ്ങ്സ് വോയ്സ് ‘ പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ബുള്ളറ്റിന് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയത്. യുവജനങ്ങളുടെ ഈ സംരഭത്തെ ബുള്ളറ്റിന് പ്രകാശനം ചെയ്ത് ഫാ. ബിന്‍സ് ചേത്തലില്‍ പ്രശംസിച്ചു. ബുള്ളറ്റിന് ഉചിതമായ പേര് നിര്‍ദ്ദേശിച്ച റോണ്‍ അലക്സ് കള്ളിക്കാട്ടിനെ പ്രത്യേകം സമ്മാനം നല്കി ആദരിച്ചു.






