ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം ‘ദി ചോസണ്‍ ‘ പരിപാടി നവംബര്‍ 8 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. പ്രശസ്ത കാത്തലിക് മോട്ടിവേഷന്‍ സ്പീക്കറും, ഗായകനും ആണ് പോള്‍ ജെ കിം സംഗത്തില്‍ ഉടനീളം പങ്കെടുത്ത് യുവജനങ്ങള്‍ക്ക് പരിശീലനം നല്കുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഇതിനോടകം ഒരുക്കവും രജിട്രേഷനും ആരംഭിച്ചു.





