കോട്ടയം: തന്റെ ജീവിതം മുഴുവന്‍ ദൈവജനത്തിനായി സമര്‍പ്പിച്ച ആര്‍ ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ വിയോഗം കോട്ടയം അതിരൂപത യ്ക്ക് വലിയ നഷ്ടമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്.
കുടിയേറ്റ മേഖലയായ മാനന്തവാടി രൂപതയ്ക്ക് 22 വര്‍ഷവും പിന്നീട് താമ രശേരി രൂപതയ്ക്കും തുടര്‍ന്ന് ഒരു പതിറ്റാണ്ടിലേറെ തൃശൂര്‍ അതിരൂപത യ്ക്കും നേതൃത്വം നല്‍കിയ മാര്‍ ജേക്കബ് തൂങ്കുഴി എക്കാലവും കോട്ടയം അതിരൂപതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
തന്റെ പൗരോഹിത്യ ശുശ്രൂഷയെ സേവനംകൊണ്ടും സ്‌നേഹംകൊണ്ടും ലാളിത്യം കൊണ്ടും അന്വര്‍ഥമാക്കിയ പിതാവ് മെത്രാഭിഷേകത്തിന്റെ അ ന്‍പതാം വാര്‍ഷികം ആഘോഷിച്ചശേഷമാണ് ദൈവസന്നിധിയിലേക്ക് ക ടന്നുപോകുന്നത്. ‘
സഭയുടെ നേതൃത്വത്തിലും പിതാവ് സജീവമായിരുന്നു. സിബിസിഐ വൈസ് പ്രസിഡന്റായി അദ്ദേഹം ആറുവര്‍ഷം പ്രവര്‍ത്തിച്ചു. കാരിത്താസ് ഇന്ത്യ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സി സ്റ്റര്‍മാരുമായി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തുദാ സിസമൂഹത്തിന്റെ സ്ഥാപകനുമാണ്. പിതാവിന്റെ ആത്മാവിനു നിത്യശാ ന്തി നേരുന്നുവെന്നും മാര്‍ മൂലക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു.





