കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് അലൂമിനി അസോസിയേഷന്‍  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍  Twinkle Mathew ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഡോ.ബിനു കുന്നത്ത് ആശംസ നേര്‍ന്നു.  സംഗമത്തില്‍ ഫസ്റ്റ് ബാച്ച് PBBSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും ഫസ്റ്റ് ബാച്ച് MSc നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിസ്റ്റര്‍ ഷിജി ജോസ് (CNO, കാരിത്താസ് ഹോസ്പിറ്റല്‍), കേരള സര്‍ക്കാരിന്റെ ലിനി പുതുശ്ശേരി അവാര്‍ഡ് 2024 കരസ്ഥമാക്കിയ ഡോ. സുമ ജോസ് ( അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്‌സിംഗ് കോട്ടയം ) നെയും ആദരിച്ചു.

Previous Post

അധ്യാപകരെ ആദരിച്ചു

Next Post

‘സ്റ്റെം അറ്റ് സ്‌കൂള്‍’ പദ്ധതി: മൂന്നാം ബാച്ച് പരിശീലനം

Total
0
Share
error: Content is protected !!