ചെറുപുഷ്പ മിഷന്‍ലീഗ് Athletics 2025 നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ Athletics 2025  എസ്.എച്ച്. മൗണ്ട് സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെട്ടു. തിരുഹൃദയ ദാസസമൂഹ സുപ്പീരിയര്‍ ജനറല്‍  ഫാ. ജോസ് കന്നുവെട്ടിയേല്‍  കായിക മാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  മാത്തുക്കുട്ടി സണ്ണി അധ്യക്ഷത വഹിക്കുകയും പതാക ഉയര്‍ത്തുകയും ചെയ്തു.

ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍  സ്വാഗതം ആശംസിക്കുകയും എസ്.എച്ച്. മൗണ്ട് പള്ളി വികാരിയും ശാഖ ഡയറക്ടറുമായ ഫാ. ജോസ് ചിറയില്‍പുത്തന്‍പുരയില്‍  ആമുഖസന്ദേശം നല്‍കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി പിറവം ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും വെള്ളൂര്‍ മറ്റക്കര എന്നീ ശാഖകള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി പിറവം മേഖല ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കടുത്തുരുത്തി മേഖല രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ദേശീയ പ്രസിഡന്റ്  സുജി പുല്ലുകാട്ട്, വൈസ് ഡയറക്ടര്‍ സി. അനു ഒരപ്പാങ്കല്‍, സെക്രട്ടറി  എബ്രഹാം സജി പഴുമാലില്‍ എന്നിവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നെസ്റ്റ ബിനോയ്, ജോയിന്റ് സെക്രട്ടറി ജോസിനി ജോണ്‍സണ്‍, റീജണല്‍ ഓര്‍ഗനൈസര്‍ മെല്‍വിന്‍ മാത്യു എന്നിവര്‍ സന്നിഹിതനായിരുന്നു. ഓര്‍ഗനൈസര്‍ ഷിജു മണ്ണുകുന്നേല്‍  കൃതജ്ഞത അറിയിച്ചു.

 

Previous Post

കെ.സി.എസ് ഷിക്കാഗോ പുതുവത്സരം ഗംഭീരമായ സംഗീത നിശയോടെ ആഘോഷിച്ചു

Next Post

ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!